ഒന്നര കിലോഗ്രാം ഭാരമുള്ള ഭീമാകാരനായ ഒരു തുമ്പിയെപ്പോലെയാണത് പറന്നു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിക്കും. കൃത്യമായ വിവരങ്ങളും വീഡിയോ ഫൂട്ടേജും അയ്ക്കും. ഭീകരകേന്ദ്രങ്ങളെക്കുറിച്ചും, ഭീകാരാക്രമണം നടക്കുന്ന സ്ഥലത്തെ ശത്രുപക്ഷത്തിന്റെ നീക്കങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ വിവരങ്ങള്‍ നല്‍കും. ആഷിഷ് ഭട്ട് എന്ന 26-കാരന്‍ രൂപം നല്‍കിയ 'യന്ത്രപ്പറവ' മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍ ഏറെയാണ്. ലോകത്തെ ഏറ്റവും ചെറുതും ഭാരംകുറഞ്ഞതുമായ 'ആളില്ലാ ആകാശവാഹനം' (UAV) ആണ് 'നേത്ര' എന്ന് പേരിട്ടിട്ടുള്ള ഈ യന്ത്രപ്പറവ.
മുംബൈ കേന്ദ്രമായുള്ള 'ഐഡിയഫോര്‍ജ് ടെക്‌നോളജി'യെന്ന കമ്പനിയുടെ സ്ഥാപകരിലൊരാളാണ് ആഷിഷ് ഭട്ട്. പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)യുടെ സഹകരണത്തോടെയാണ്, ഐഡിയഫോര്‍ജ് 'നേത്ര' (NETRA) യ്ക്ക് രൂപം നല്‍കിയത്. ഭീകരപ്രവര്‍ത്തനം നേരിടാന്‍ മാത്രമല്ല, അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനും ക്രമസമാധാനപാലനത്തിനും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യോമഫോട്ടോഗ്രാഫിക്കുമൊക്കെ ഈ യന്ത്രപ്പറവയെ സമര്‍ഥമായി ഉപയോഗിക്കാനാവും.
ബാറ്ററിലിയിലാണ് നേത്ര പ്രവര്‍ത്തിക്കുക. നിലവില്‍ ഒരു പ്രാവശ്യം ബാറ്ററി ചാര്‍ജ് ചെയ്താല്‍ വാഹനത്തിന് അരമണിക്കൂര്‍ പ്രവര്‍ത്തിക്കാനാവും. പകല്‍ നേരങ്ങളില്‍ ഉപയോഗിക്കാന്‍ ഉന്നത റസല്യൂഷനിലുള്ള ക്യാമറയും രാത്രിസമയങ്ങളെ ഉദ്ദേശിച്ച് തെര്‍മല്‍ ക്യാമറയും നേത്രയിലുണ്ട്. ശരിക്കുമൊരു 'ആകാശനേത്ര'മായിത്തന്നെ പ്രവര്‍ത്തിക്കാന്‍ ഇതിനാകുമെന്ന് സാരം.
ഉന്നത വേഗത്തിലുള്ള നാല് പ്രൊപ്പല്ലറുകളാണ് നേത്രയിലുള്ളത്. കുത്തനെ പറന്നുയന്ന് നിരീക്ഷണം നടത്താന്‍ ഈ സംവിധാനം സഹായിക്കും. ഇടുങ്ങിയ പ്രദേശത്തും, മറ്റ് നിരീക്ഷണ സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്തിടത്തും ഉപയോഗിക്കാന്‍ അനുയോജ്യമാണിത്. ഒന്നര കിലോമീറ്ററാണ് നേത്രയുടെ നിരീക്ഷണ പരിധി. ജി.പി.എസ്., ഗൈറോ, മാഗ്നെറ്റോമീറ്ററുകള്‍, ആക്‌സലെറോമീറ്ററുകള്‍ ഓള്‍ട്ടിറ്റിയൂഡ് സെന്‍സറുകള്‍ എന്നിവയില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേത്രയിലെ സ്മാര്‍ട്ട് ഓട്ടോ-പൈലറ്റ് കണ്‍ട്രോളര്‍ക്ക് കഴിയും. ഏതാണ്ട് 20 ലക്ഷം രൂപയാണ് നേത്രയുടെ ചെലവ്. (കടപ്പാട്: ഐഡിയഫോര്‍ജ് ടെക്‌നോളജീസ്).
ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നതിനെക്കാള്‍ ചിന്തയാണ് ഇത് എവിടെയെങ്കിലും ഭദ്രമായി വയ്ക്കു എന്നുള്ളത് എന്നാല്‍ ഇനി അതിനെക്കുറിച്ച് ചിന്ത വേണ്ട.വിപണിയില്‍ പുതുതായി എത്തിയിരിക്കുന്ന ഈ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെസി.പി.യു. കീ ബോര്‍ഡിനുള്ളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. സി.പി.യുമാത്രമല്ല, കീ ബോര്‍ഡിനു പിന്നിലായി യു.എസ്.ബി, ലാന്‍ പോര്‍ട്ട് , പ്രിന്റര്‍ പോര്‍ട്ട്, മൗസ് പോര്‍ട്ട് എന്നിവ റെഡിയാണ്. കൂട്ടത്തില്റിമൂവബിള് എച്ച്.ഡി.ഡി.യുമുണ്ട്. കീ ബോര്‍ഡിന് രണ്ടുവശത്തുമായി ചെറിയസ്പീക്കറുകള് ഘടിപ്പിച്ചിരിക്കുന്നു. എല്ലാം കീ ബോര്‍ഡില്‍ത്തന്നെ.ഓള്‍-ഇന്‍ വണ്‍ ആയ ഈ കമ്പ്യൂട്ടര്‍ സീറോ ഫൂട്ട് പ്രിന്റ് പി.സി. എന്നാണ്അറിയപ്പെടുന്നത്.
മോണിറ്ററും കീബോര്‍ഡും മാത്രമുള്ള പി.സി. ഇന്റല്‍ കോര്‍ റ്റു ക്വാര്ഡ്സി.പി.യു. ആയതുകൊണ്ടുതന്നെ ഉയര്‍ന്ന പെര്‍ഫോമന്‍സും നിങ്ങളുടെവിരല്ത്തുമ്പില് ലഭിക്കും. 4GBDDR2/667MHz റാമാണ് മെമ്മറി.സ്ഥലലാഭം, 50 ശതമാനം ഊര്‍ജലാഭം, കുറഞ്ഞ മെയിന്റനന്‍സ് ചെലവ്, സര്വീസ്ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനും എളുപ്പം തുടങ്ങിയവയാണ് ഇതിന്റെപ്രത്യേകതകളായി കമ്പനി പറയുന്നത്. എന്നാല്‍ എത്ര വിലയ്ക്കാണ് ഇത്ലഭ്യമാകുന്നത് എന്ന് അറിയാറായിട്ടില്ല.
ടച്ച് സ്‌ക്രീന്‍ മൊബൈല്‍ പോലെ കീ ബോര്‍ഡും സി.പി.യു.വുമെല്ലാംമോണിറ്ററില്ത്തന്നെ ഒതുങ്ങുന്ന കാഴ്ച കാണാനും അധികം കാലതാമസം നേരിടില്ല.
മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം.രണ്ടുമിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ്നല്ലത്. കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന്തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്.
കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണുംചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണുംപിടിച്ചിരുന്നാല് തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരംസംസാരിക്കണമെങ്കില് ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരംചെവിയില് വെച്ചിരുന്നാലും ചൂടാവാറില്ല.
കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്‌സ്പീക്കര്‍ വെച്ച് സംസാരിക്കുക.
ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്. അവരുടെ തലയോട്ടിമൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള്ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര്‍ന്നേക്കാം.
കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പലേടത്തും വിലക്കുകളുണ്ട്.ഫ്രാന്‍സില്‍ ഇതിന് നിയമവുമുണ്ട്. കാനഡയിലാകട്ടെ, കുട്ടികള്ക്കുംകുട്ടികളുള്ള അച്ഛനമ്മമാര്‍ക്കുമായി റേഡിയേഷന്‍ കുറഞ്ഞ പ്രത്യേകമൊബൈല്ഫോണുകള് തന്നെ മാര്‍ക്കറ്റിലുണ്ട്.
വയര്‍ഹെഡ്‌ഫോണുകള്‍ കൂടുതല്‍ നേരം വെച്ചു കൊണ്ടിരിക്കരുത്. വയര്‍ഹെഡ്‌ഫോണുകള്‍ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ താരതമ്യേനഭേദമാണ്.
ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈല്‍ കൈയിലെടുത്തു പിടിച്ചുകൊണ്ടേസംസാരിക്കാവൂ. സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷനുകളുണ്ടാവും. ഇത്ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.
ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയകുടുസ്സുകളിലുമൊക്കെയായിരിക്കുമ്പോള് മൊബൈല്‍ ഫോണുകള്‍ കഴിവതുംഉപയോഗിക്കാതിരിക്കുക. വാഹനങ്ങള്‍ തുടങ്ങിയ ലോഹമുറികളില്‍ വെച്ച് മൊബൈല്ഉപയോഗിക്കുമ്പോള് കണക്ഷന്‍ നിലനിര്‍ത്താന്‍ വളരെയധികം ഊര്ജംവിനിയോഗിക്കേണ്ടിവരും. ട്രെയിനില്‍ വെച്ച് കൂടുതല്‍ നേരം മൊബൈല്ഉപയോഗിച്ചാല് അമിതറേഡിയേഷനുണ്ടാവുകയും ചിലപ്പോള്‍ ഉപകരണത്തിനു തന്നെകേടുപാടുകളുണ്ടാവുകയും ചെയ്യാം.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈല്‍ ഉപയോഗിക്കരുത്.
ഫോണ്‍ ഏതു പോക്കറ്റിലിടണം എന്നത് വലിയ പ്രശ്‌നമാണ്. കൈയില്ത്തന്നെപിടിക്കുന്നതാണ് നല്ലത്. ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയഭാഗത്ത്റേഡിയേഷനടിക്കാം. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്ഘടിപ്പിച്ചിട്ടുള്ളവര് മൊബൈല്‍, ഷര്‍ട്ടിന്റെ പോക്കറ്റിലിടരുതെന്ന്പ്രത്യേകം നിര്‍ദേശിക്കാറുണ്ട്.
പാന്റ്‌സിന്റെ പോക്കറ്റിലിടാമെന്നു കരുതിയാലോ! പാന്റ്സിന്റെപോക്കറ്റില് മൊബൈല്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചിലഗവേഷകര് പറയുന്നു. ബീജസംഖ്യ 30 ശതമാനം വരെ കുറയാന്‍ ഇതു കാരണമാകാമെന്നാണ്ചില ഗവേഷകര്‍ പറയുന്നത്. പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ വെച്ച്ഹെഡ്ഫോണിലൂടെ സംസാരിക്കുന്നത് തീര്‍ത്തും അപകടമാണ്. ശരീരത്തിന്റെകീഴ്ഭാഗങ്ങളാണ് മുകള്‍ ഭാഗങ്ങളേക്കാള്‍കൂടുതലായി റേഡിയേഷനുകളെ ആഗിരണംചെയ്യുന്നതത്രെ. പ്രത്യേക മൊബൈല്‍ പൗച്ചിലിട്ട് കൈയില്‍ പിടിക്കുന്നതുതന്നെ നല്ലത്. സ്ത്രീകളില്‍ ഭൂരിപക്ഷവും പേഴ്‌സിലോ പൗച്ചിലോ ആണ് മൊബൈല്വെക്കുന്നത്. അതുതന്നെ നല്ലരീതി. ഫോണ്‍ കണക്റ്റു ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്തേക്കുകൊണ്ടുപോകാവൂ. കണക്റ്റു ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികംറേഡിയേഷന് വരുന്നത്.
നല്ലതുപോലെ സിഗ്നലുള്ളിടത്തു നിന്നു മാത്രം മൊബൈല്‍ ഉപയോഗിക്കുക.ദുര്‍ബലസിഗ്നലുകളുള്ളിടത്തു നിന്നു വിളിക്കുമ്പോള്‍ വളരെക്കൂടുതല്റേഡിയേഷനുണ്ടാകും.
ബാറ്ററിചാര്‍ജ് കുറവായിരിക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫോണ്‍ എപ്പോഴും ചാര്‍ജ് ചെയ്തിരിക്കാന്‍ ശ്രദ്ധിക്കുക.
സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (എസ്.എ.ആര്‍) ഏറ്റവും കുറഞ്ഞ ഫോണ്വാങ്ങുക. ഫോണിനൊപ്പമുള്ള ഇന്‍സ്ട്രക്്ഷന്‍ മാനുവലില്‍ എസ്എആര്‍ എത്രയെന്ന്പറയാറുണ്ട്. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വന്സിഎനര്ജി എത്രയാണെന്നുള്ള സൂചകമാണ് എസ്എആര്‍. ഇത് കുറയുന്നതനുസരിച്ച്റേഡിയേഷന് കുറയും. ബിജു സി.പി. എഴുതിയ മാതൃഭൂമിയുടെ ആരോഗ്യമാസികയില്‍ നിന്ന്
വെബ്ബ് സെര്‍ച്ചിന്റെയും ടെലിവിഷന്‍ മാധ്യമത്തിന്റെയും തലക്കുറി ഒരേസമയം മറ്റിമറിക്കാന്‍ പോന്ന ഒരു സങ്കേതം ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ചിറകിന്നടിയില്‍ ഒരുങ്ങുന്നതായി സൂചന.
ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാക്കാന്‍ കഴിയുന്ന പുതിയ സങ്കേതമാണ് ഗൂഗിള്‍ പരീക്ഷിക്കുന്നതെന്ന്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ചാണ് പുതിയ ടെലിവിഷന്‍ പ്രോഗ്രാമിങ് സെര്‍ച്ച് ഗൂഗിള്‍ ടെസ്റ്റ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇന്റര്‍നെറ്റ് ഉള്ളടക്കം ടെലിവിഷനുമായി സമ്മേളിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നീക്കം.
യൂടൂബ് വീഡിയോകള്‍ പോലുള്ളവ സെര്‍ച്ച് ചെയ്തു ടെലിവിഷനില്‍ കാണാമെന്നു വരുന്നത് വിപ്ലവകരമായ മുന്നേറ്റമായിരിക്കും. ടെലിവിഷന്‍ എന്നത് ചാനലുകള്‍ തയ്യാറാക്കുന്ന പ്രോഗ്രാമുകള്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നായിരിക്കില്ല ഭാവിയില്‍ എന്ന് ചുരുക്കം.
ഗൂഗിളിന്റെ സോഫ്ട്‌വേര്‍ അടങ്ങിയ ടിവി സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെയാണ് ടെലിവിഷന്‍ സെര്‍ച്ച് സാധ്യമാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗൂഗിള്‍ വികസിപ്പിച്ചിട്ടുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണോ സെറ്റപ്പ് ബോക്‌സിലുള്ളതെന്ന് വ്യക്തമല്ല. വളരെ പരിമിതമായ തോതിലുള്ള ടെസ്റ്റിങാണ് ഇപ്പോള്‍ ഗൂഗിള്‍ നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പക്ഷേ, റിപ്പോര്‍ട്ടിലില്ല.
ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെക്കാന്‍ ഗൂഗിള്‍ നടത്തുന്ന ആദ്യ ശ്രമമല്ലിത്. 2008 ല്‍ ടെലിവിഷനുകള്‍ക്കായി ഗൂഗിള്‍ ആഡ്‌വേഡ്‌സ് (Google AdWords) ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. പക്ഷേ, ആ പദ്ധതി വേണ്ടത്ര വിജയിച്ചില്ല. എന്നാല്‍, ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാകുകയെന്നത് തികച്ചും പുതുമയേറിയ നീക്കമാണ്.
മാതൃഭൂമി പത്രത്തിലുള്ള വാത്തയെ അദിഷ്ടിതമായി തയ്യാറാക്കിയത്
തന്‍റെ കുഞ്ഞിനെ നോക്കുന്നതുപോലെയാണ് ലാപ്ടോപ്പുള്ള വ്യക്തികള്‍ ലാപ്ടോപ് കൊണ്ടുനടക്കുന്നത് തീര്ച്ചയായുംഇതൊന്നുചുരുട്ടിവെക്കാന് കഴിഞ്ഞിരുന്നെങ്കില്എന്ന്ആരുംആഗ്രഹിച്ചുപോകും. ഇനി നിങ്ങളുടെ ഈ ആഗ്രഹത്തിന് അവസനമായി എന്നുകരുതിക്കോളു ഇനി ഡെസ്ക്ടോപ്പംലാപ്ടോപ്പുംനോട്ടുബുക്കുമെല്ലാംഇനിറോള് ടോപ്പിന്വഴിമാറേണ്ടിവരും.ഇപ്പോള്‍ ഇതൊരുസങ്കല്പംമാത്രമാണെങ്കിലുംഇതേക്കുറിച്ചുള്ളരൂപരേഖകളുംമോഡലുകളുംതയ്യാറായിക്കഴിഞ്ഞു.
ഇന്ത്യന്‍ വിപണിയ്ക്കായി ഗൂഗിള്‍ അഴിച്ചുപണിയുന്നു. വിലകുറയ്ക്കാനായി ചില ഓപ്ഷനുകള്‍ ഒഴിവാക്കി 'നെക്‌സസ് വണ്‍ മിനി' ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക.
മിനി ഫോണിന്റെ വിലയുടെ കാര്യം പുറത്തുവിട്ടിട്ടില്ല എന്നാല്‍ ഇന്ത്യയിലെത്തും എന്നകാര്യം ഗൂഗിള്‍ ഇന്ത്യ തലവന്‍ ശൈലേഷ് റാവു സ്ഥിരീകിരിച്ചു. സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഗുഗിളിന്റെയും ലക്ഷ്യം
എന്നാല്‍, ഇപ്പോള്‍ 3ജി മാത്രമല്ല വൈമാക്‌സ് സേവനം പോലും ഇന്ത്യയില്‍ ലഭ്യമായിരിക്കുന്ന സമയത്താണ് ഗൂഗിളിന്റെ ഫോണ്‍ ഇവിടെയെത്തുന്നത്.
ഇന്ത്യന്‍ വിപണിയുടെ തന്ത്രം മനസ്സിലാക്കി വിലകുറച്ച് നെക്‌സസ് വണ്‍ ഇവിടെയിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.
ഏത് കണക്ഷനും നെക്‌സസ് വണില്‍ ഉപയോഗിക്കാന്‍ കഴിയും.
കുറഞ്ഞവിലയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത ചാറ്റ് ഫോണുകളും സ്മാര്‍ട്ട് ഫോണുകളും വിപണിയിലെത്തുന്ന സമയത്താണ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന നെക്‌സസ് വണ്ണും ഒരു കൈ പയറ്റാന്‍ ഇന്ത്യയിലെത്തുന്നത്.
0
അഭിപ്രായ(ങ്ങള്‍)
ഇപ്പോള്‍ ആപ്പിള്‍ ലക്ഷ്യം വച്ചിട്ടുള്ളത് മാധ്യമങ്ങളെയും ടെലികോം രംഗത്തിനെയും കമ്പ്യൂട്ടിങ്ങിനെയും മറ്റും ഒരമ്പില്‍ കോര്‍ക്കുവാനാണ് ആപ്പിള്‍ ഐപാഡ് എന്നതുകൊണ്ട് ആപ്പിള്‍ ലക്ഷ്യം വച്ചിരിക്കുന്നത്.
34 വര്‍ഷത്തിനിടയില്‍ പലതവണ ആപ്പിള്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
ആദ്യം മകിന്റോഷ് പേഴ്സണല്‍ കംമ്പ്യൂട്ടര്‍
1984 ല്‍ മൌസും ഗ്രാഫിക്സുമുള്ള ഒരു ഉപകരണം
2001 ല്‍ ഐപോഡ് കുടാതെ ഐട്യൂണ്‍സ് എന്ന ഓണ്‍ലൈന്‍ വിപണിയും തുറന്നു ഈ വിപണിയില്‍ ഇപ്പോള്‍ 10 കോടി ക്രെഡിറ്റ് കാര്ഡുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ഇതിനുശേഷം 2007 ആപ്പിള്‍ ഐഫോണ്‍, സ്മാര്‍ട്ട് ഫോണിന്‍റെ സാധ്യതകളും മറ്റും ഇതുവഴി തുറന്ന് കാട്ടി വീണ്ടും ആപ്പിള്‍ തരംഗം സൃഷ്ടിച്ചു.
ഇപ്പോള്‍, ഐപാഡ്
കഴിഞ്ഞ ജനുവരി 27 ന് ഫ്രാന്‍സിസ്കോയില്‍ വെച്ച് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് അവതരിപ്പിച്ച ഐപാഡ് എന്ന ടാബ്ലറ്റ് കമ്പ്യൂട്ടര്‍ മാര്ച്ച് മാസം മുതല്‍ വിദേശവിപണിരളില്‍ ലഭ്യമായിത്തുടങ്ങും.
ഐപാഡ് യഥാര്ത്ഥത്തില്‍
25 സെ.മി നീളം
680 ഗ്രാം ഭാരം
അര ഇഞ്ച് കട്ടി എന്നിവയാണ്
ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറം നല്ലൊരു തരംഗമായി മാറാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. കുടാതെ അനുനിമിഷം വളര്ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്തില്‍ പത്ര മാദ്ധ്യമങ്ങള്‍ക്കും, ടെലിക്കോം രംഗം എന്നിവയ്ക്ക് പുതിയ ചലനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
2004 സെപ്തംബര്‍ 14 നാണ് ലോകവിസ്മയം ബുര്‍ജ് ദുബായുടെ നിര്‍മ്മാണം തുടങ്ങിയത്
2010 ജാനുവരി 4 നാണ് ഇത് ലോകത്തിനായി സമര്‍പ്പിച്ചത്.
ഉത്ഘാടനവേളയോടനുബന്ധിച്ച് ബുര്‍ജ് ദുബായി എന്നത് പുനര്‍നാമകരണം ചെയ്യ്ത് ബുര്‍ജ് ഖലീഫ എന്നാക്കുകയും ചെയ്തു
യു.എ.ഇ വൈസ്പ്രസിഡന്‍റും ദുബായ് ഭരണാധഇകാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മകദൂം ഭരണാധികാരിയായി ചുമതലയേറ്റതിന്‍റെ നാലാം വാര്‍ഷിക ദിനത്തിലാണ് ബുര്‍ജ് ഖലീഫ ലോകത്തിന് സമര്‍പ്പിച്ചത്
ബുര്‍ജ് ഖലീഫ
828 മീറ്റര്‍ ഉയരവും
56.7 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണം
900 അപ്പാര്‍ട്ട്മെന്‍റുകള്‍
57 ലിഫ്റ്റുകള്‍
8 എസ്കലേറ്ററുകള്‍
7000 കോടി രൂപ ചെലവ്
കൂടാതെ ഈ കെട്ടിടം വിസ്മയം പണിതീര്‍ത്തത് ദുബായിലെ ഏറ്റവും തിരക്കുപിടിച്ച ഷേഖ് സവിദ് റോഡിനടുത്താണ്
164 അടി താഴ്ചയില്‍ പൈലിങ്
1.16 കോടി ഘനയടി കോണ്‍ക്രിറ്റ്
39,000 മെട്രിക് ടണ്‍ ഉരുക്ക്
11 ലക്ഷം ചതുരശ്രയടി ചില്ലു പാളികള്‍
1.6 ചതുരശ്രയടി സ്റ്റെയിന്‍ലസ് സ്റ്റീല്‍
എന്നിവയാണ് കെട്ടിടത്തിന്‍റെ അടിത്തറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്
ഇതിന്‍റെ അടിത്തറ രൂപകല്പനയുടെ മാതൃകയായി മരുഭൂമിയിലെ വെള്ളാമ്പല്‍ പുഷ്പമാണ് ഉപയോഗിച്ചിരിക്കുന്നത്
പ്രണയം എന്നതിനെക്കുറിച്ച് വ്യക്തമായി പറയുവാന്‍ അറിയില്ലാ എന്നാലും ഈ വരുന്ന പ്രണയ ദിനത്തില്‍ പ്രണയിക്കുന്ന എല്ലാ പേര്‍ക്കും ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ പ്രണയം നഷ്ടപ്പെട്ടവര്‍ക്കും ഇനിയെരു പൂക്കാലം വന്നു ചേരട്ടെ എന്നും ആശംസിക്കുന്നു.
കാരണം ഞാന്‍ കുറച്ചു നാളുകള്‍ക്കു മുന്നില്‍ ടീവിയുടെ ചാനല്‍ മാറ്റുന്നിടയ്ക്ക് ഒരു ഹിന്ദിചാനലിന്‍റെ പരസ്യം കണ്ടു അതിന്‍റെ ഉള്ളടക്കം എന്നത് ഒരു റിയാലിറ്റിഷോയാണ്
മറ്റൊന്നുമല്ല അതിലെ പെണ്‍കുട്ടിയെ പ്രണയിക്കുക എന്നതാണ് മത്സരം ഇതിനായി നല്ല കുറച്ചു ചെറുപ്പക്കാരും ഒരു പെണ്‍കുട്ടിയും അവള്‍ക്കു ചുറ്റും കുറെ പയ്യന്‍സും അപ്പോഴാണ് പ്രണയം എന്നത് ഈ കാലഘട്ടത്തില്‍ ഇത്രയും ഒരു വലിയ മത്സരം എന്നരീതിയില്‍ ആയത് എന്ന മനസ്സിലാക്കുവാന്‍ കഴിയഞ്ഞത്
ഒരിക്കലും ഒരു പരിപാടിക്കുവേണ്ടിയോ അല്ലാതെ ഒരു കളിയായോ കണേണ്ട ഒന്നല്ല പ്രണയം എന്നത് (ഇത് എന്‍റെ അഭിപ്രായം)
ഒരു പരിശുദ്ധമായ ഒരു സ്ഥലം എന്നതാണ് പ്രണയം
ഒരിക്കലും ആര്‍ക്കും പറഞ്ഞു തീര്‍ക്കുവാന്‍ കഴിയാത്ത ഒരു വിഷയവും പ്രണയമാണ്
ഭാഷയ്ക്കും ദേശത്തിനും സംസ്കാരത്തിനുംഅതീതമാണ് പ്രണയം എന്നത്
ഇനിയും പറയുവാന്‍ മനസ്സിലുണ്ട് പക്ഷെ അവയെന്നും എന്നിക്കറിയുന്ന ഭാഷയ്ക്കുമപ്പുറം പ്രണയം എന്ന ദിവ്യമായ ഭാഷയില്‍ അടങ്ങിയിരിക്കുന്നു അവ എനിക്ക് ഇവിടെ എഴുതുവാന്‍ കഴിയുന്നില്ല എന്നതാണ് സത്യം
ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലാണ് ആഗോള താപനിലയിലുണ്ടായ വര്‍ദ്ധവിന് പ്രധാന കാരണം എന്ന് തിരിച്ചറിഞ്ഞത് ഇക്കഴിഞ്ഞ വര്‍ഷാവസാനത്തോടുകൂടിയാണ്
1997 ല്‍ ജപ്പാനില്‍ ക്യോട്ടോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പാസാക്കിയ കരാര്‍ 2012 ല്‍ അവസാനിക്കാനിരിക്കെയാണ് ഡെന്‍മാര്‍ക്കില്‍ കൂടിയ ഈ ഉച്ചകോടി.
അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍ തങ്ങളുടെ ആഡംബര ജീവിതത്തില്‍ ഇളവുവരുത്താന്‍ കഴിയില്ലാ എന്നറിയിക്കുകയും ഈ നിയന്ത്രണം വികസിത രാജ്യങ്ങളില്‍ ഒതുക്കിനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്തു അതോടുകൂടി ചര്‍ച്ച പൂര്‍ണ്ണ പരാജയത്തിലേക്ക് വഴിതെളിച്ചു.
ഈ ആഗോല താപനില വര്‍ദ്ധനവിലൂടെ ചെറുരാജ്യങ്ങള്‍ അനുഭവിക്കുന്ന കഷ്ടപാടും ദുരിതവും വികസിതരാജ്യങ്ങളുടെ മുറവിളിയില്‍ താഴ്ന്നുപോവുകയും ചെയ്തു.
ഇതിനുശേഷം ഒബാമ വിളിച്ചു കൂട്ടിയ സന്ധിസംഭാഷണത്തില്‍ ചെറുരാജ്യങ്ങളുടെ പരിഹാരത്തിന് ഒരു പുതിയ ഫണ്ട് രൂപപ്പെടുത്താം എന്ന തീരുമാനത്തോടെ ഉച്ചകോടി പിരിയുകയും ചെയ്തു ഭാവിയിലേക്ക് എന്നുപറഞ്ഞ് ഭാവിതലമുറയ്ക്കു ഇപ്പോഴെ തന്നെ അവരുടെ ജീവിത്തത്തെ ബാധിക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടുകളോടെയാണ് ഉച്ചകോടി അവസാനിച്ചത്. എന്നാല്‍ പ്രകൃതിയുടെ നശീകരണം കാരണം അതിന്‍റെ പ്രത്യാഘആതം അനുഭവിക്കേണ്ടി വരുന്നത് വരും തലമുറയായിരിക്കും അവരെങ്കിലും പ്രകൃതിയെ സംരക്ഷിക്കും എന്ന വിശ്വാസത്തോടെ നല്ലൊരു നാളെയും പ്രതീക്ഷിച്ച്...
ഇവിടെ പണ്ട് ഒരു തണ്ണീര്‍ത്തടമുണ്ടായിരുന്നു എന്ന് പറയാതിരിക്കുവാന്‍ പ്രകൃതിയുടെ വരദാനമായ തണ്ണീര്‍ത്തടങ്ങളും മലകളും വൃക്ഷങ്ങളും പുഴകള്‍ എന്നിവ ഇവയെ സംരക്ഷിക്കുക.
പ്രകൃതിയുടെ വരദാനമാണ് ഒരു നാടിന്‍റെ ഐശ്വര്യം അതിന്‍റെ ഭംഗിയും
അത് നശിപ്പിക്കാതിരിക്കുക.
പകലിനുശേഷമാണ് രാത്രിയുണ്ടാകുന്നത്
ഇവയുടെ നശീകരണം
പിന്നെരു പകലില്‍ ഇവയുണ്ടാകില്ല
ഇതിന്‍റെ പ്രത്യാഘാതം നിങ്ങളുടെ വരും തലമുറകളായിരിക്കും അനുഭവിക്കുക
സന്തോഷവും
ദുഃഖവും പങ്കിടുവാനായി
എന്‍ മനസ്സിന്റെ പടിവാതില്‍
ഇന്നും തുറന്നിട്ട്
നടന്നു നീങ്ങവേ അറിയാതെ കാതോര്‍ക്കുന്നു
സൗഹൃദത്തിന്റെ
പിന്‍വിളിക്കായി
എന്നും