കീബോര്‍ഡില്‍ ഇനി സി.പിയുവും
ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നതിനെക്കാള്‍ ചിന്തയാണ് ഇത് എവിടെയെങ്കിലും ഭദ്രമായി വയ്ക്കു എന്നുള്ളത് എന്നാല്‍ ഇനി അതിനെക്കുറിച്ച് ചിന്ത വേണ്ട. വിപണിയില്‍ പുതുതായി എത്തിയിരിക്കുന്ന ഈ പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ സി.പി.യു. കീ ബോര്‍ഡിനുള്ളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. സി.പി.യു മാത്രമല്ല, കീ ബോര്‍ഡിനു പിന്നിലായി യു.എസ്.ബി, ലാന്‍ പോര്‍ട്ട് , പ്രിന്റര്‍ പോര്‍ട്ട്, മൗസ് പോര്‍ട്ട് എന്നിവ റെഡിയാണ്. കൂട്ടത്തില്‍ റിമൂവബിള്‍ എച്ച്.ഡി.ഡി.യുമുണ്ട്. കീ ബോര്‍ഡിന് രണ്ടുവശത്തുമായി ചെറിയ സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. എല്ലാം കീ ബോര്‍ഡില്‍ത്തന്നെ. ഓള്‍-ഇന്‍ വണ്‍ ആയ ഈ കമ്പ്യൂട്ടര്‍ സീറോ ഫൂട്ട് പ്രിന്റ് പി.സി. എന്നാണ് അറിയപ്പെടുന്നത്.
മോണിറ്ററും കീബോര്‍ഡും മാത്രമുള്ള പി.സി. ഇന്റല്‍ കോര്‍ റ്റു ക്വാര്‍ഡ് സി.പി.യു. ആയതുകൊണ്ടുതന്നെ ഉയര്‍ന്ന പെര്‍ഫോമന്‍സും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. 4GBDDR2/667MHz റാമാണ് മെമ്മറി. സ്ഥലലാഭം, 50 ശതമാനം ഊര്‍ജലാഭം, കുറഞ്ഞ മെയിന്റനന്‍സ് ചെലവ്, സര്‍വീസ് ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനും എളുപ്പം തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകളായി കമ്പനി പറയുന്നത്. എന്നാല്‍ എത്ര വിലയ്ക്കാണ് ഇത് ലഭ്യമാകുന്നത് എന്ന് അറിയാറായിട്ടില്ല.
ടച്ച് സ്‌ക്രീന്‍ മൊബൈല്‍ പോലെ കീ ബോര്‍ഡും സി.പി.യു.വുമെല്ലാം മോണിറ്ററില്‍ത്തന്നെ ഒതുങ്ങുന്ന കാഴ്ച കാണാനും അധികം കാലതാമസം നേരിടില്ല.

മാതൃഭൂമിയിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്
Sharing is caring. Share this article now!
0 അഭിപ്രായ(ങ്ങള്‍):