കോപന്‍ഹോഗന്‍


ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലാണ് ആഗോള താപനിലയിലുണ്ടായ വര്‍ദ്ധവിന് പ്രധാന കാരണം എന്ന് തിരിച്ചറിഞ്ഞത് ഇക്കഴിഞ്ഞ വര്‍ഷാവസാനത്തോടുകൂടിയാണ്

1997 ല്‍ ജപ്പാനില്‍ ക്യോട്ടോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പാസാക്കിയ കരാര്‍ 2012 ല്‍ അവസാനിക്കാനിരിക്കെയാണ് ഡെന്‍മാര്‍ക്കില്‍ കൂടിയ ഈ ഉച്ചകോടി.

അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍ തങ്ങളുടെ ആഡംബര ജീവിതത്തില്‍ ഇളവുവരുത്താന്‍ കഴിയില്ലാ എന്നറിയിക്കുകയും ഈ നിയന്ത്രണം വികസിത രാജ്യങ്ങളില്‍ ഒതുക്കിനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്തു അതോടുകൂടി ചര്‍ച്ച പൂര്‍ണ്ണ പരാജയത്തിലേക്ക് വഴിതെളിച്ചു.

ഈ ആഗോല താപനില വര്‍ദ്ധനവിലൂടെ ചെറുരാജ്യങ്ങള്‍ അനുഭവിക്കുന്ന കഷ്ടപാടും ദുരിതവും വികസിതരാജ്യങ്ങളുടെ മുറവിളിയില്‍ താഴ്ന്നുപോവുകയും ചെയ്തു.
ഇതിനുശേഷം ഒബാമ വിളിച്ചു കൂട്ടിയ സന്ധിസംഭാഷണത്തില്‍ ചെറുരാജ്യങ്ങളുടെ പരിഹാരത്തിന് ഒരു പുതിയ ഫണ്ട് രൂപപ്പെടുത്താം എന്ന തീരുമാനത്തോടെ ഉച്ചകോടി പിരിയുകയും ചെയ്തു ഭാവിയിലേക്ക് എന്നുപറഞ്ഞ് ഭാവിതലമുറയ്ക്കു ഇപ്പോഴെ തന്നെ അവരുടെ ജീവിത്തത്തെ ബാധിക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടുകളോടെയാണ് ഉച്ചകോടി അവസാനിച്ചത്. എന്നാല്‍ പ്രകൃതിയുടെ നശീകരണം കാരണം അതിന്‍റെ പ്രത്യാഘആതം അനുഭവിക്കേണ്ടി വരുന്നത് വരും തലമുറയായിരിക്കും അവരെങ്കിലും പ്രകൃതിയെ സംരക്ഷിക്കും എന്ന വിശ്വാസത്തോടെ നല്ലൊരു നാളെയും പ്രതീക്ഷിച്ച്...


0 അഭിപ്രായ(ങ്ങള്‍)

Sharing is caring. Share this article now!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ