പുതിയ പരീക്ഷണവുമായി ഗൂഗിള്‍ സെര്‍ച്ച് ടി.വി.യിലേക്കും!


                   വെബ്ബ് സെര്‍ച്ചിന്റെയും ടെലിവിഷന്‍ മാധ്യമത്തിന്റെയും തലക്കുറി ഒരേസമയം മറ്റിമറിക്കാന്‍ പോന്ന ഒരു സങ്കേതം ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ചിറകിന്നടിയില്‍ ഒരുങ്ങുന്നതായി സൂചന.
                  ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാക്കാന്‍ കഴിയുന്ന പുതിയ സങ്കേതമാണ് ഗൂഗിള്‍ പരീക്ഷിക്കുന്നതെന്ന്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

                     'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ചാണ് പുതിയ ടെലിവിഷന്‍ പ്രോഗ്രാമിങ് സെര്‍ച്ച് ഗൂഗിള്‍ ടെസ്റ്റ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

                     ഇന്റര്‍നെറ്റ് ഉള്ളടക്കം ടെലിവിഷനുമായി സമ്മേളിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നീക്കം.

                                 യൂടൂബ് വീഡിയോകള്‍ പോലുള്ളവ സെര്‍ച്ച് ചെയ്തു ടെലിവിഷനില്‍ കാണാമെന്നു വരുന്നത് വിപ്ലവകരമായ മുന്നേറ്റമായിരിക്കും. ടെലിവിഷന്‍ എന്നത് ചാനലുകള്‍ തയ്യാറാക്കുന്ന പ്രോഗ്രാമുകള്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നായിരിക്കില്ല ഭാവിയില്‍ എന്ന് ചുരുക്കം.

                           ഗൂഗിളിന്റെ സോഫ്ട്‌വേര്‍ അടങ്ങിയ ടിവി സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെയാണ് ടെലിവിഷന്‍ സെര്‍ച്ച് സാധ്യമാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗൂഗിള്‍ വികസിപ്പിച്ചിട്ടുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണോ സെറ്റപ്പ് ബോക്‌സിലുള്ളതെന്ന് വ്യക്തമല്ല. വളരെ പരിമിതമായ തോതിലുള്ള ടെസ്റ്റിങാണ് ഇപ്പോള്‍ ഗൂഗിള്‍ നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പക്ഷേ, റിപ്പോര്‍ട്ടിലില്ല.

                             ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെക്കാന്‍ ഗൂഗിള്‍ നടത്തുന്ന ആദ്യ ശ്രമമല്ലിത്. 2008 ല്‍ ടെലിവിഷനുകള്‍ക്കായി ഗൂഗിള്‍ ആഡ്‌വേഡ്‌സ് (Google AdWords) ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. പക്ഷേ, ആ പദ്ധതി വേണ്ടത്ര വിജയിച്ചില്ല. എന്നാല്‍, ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാകുകയെന്നത് തികച്ചും പുതുമയേറിയ നീക്കമാണ്. 


മാതൃഭൂമി പത്രത്തിലുള്ള വാത്തയെ അദിഷ്ടിതമായി തയ്യാറാക്കിയത്
0 അഭിപ്രായ(ങ്ങള്‍)

Sharing is caring. Share this article now!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ