വീണ്ടും പുതിയ തരംഗത്തിനായി ആപ്പിള്‍‌ ഐപാഡ്

ഇപ്പോള്‍ ആപ്പിള്‍ ലക്ഷ്യം വച്ചിട്ടുള്ളത് മാധ്യമങ്ങളെയും ടെലികോം രംഗത്തിനെയും കമ്പ്യൂട്ടിങ്ങിനെയും മറ്റും ഒരമ്പില്‍ കോര്‍ക്കുവാനാണ് ആപ്പിള്‍ ഐപാഡ് എന്നതുകൊണ്ട് ആപ്പിള്‍ ലക്ഷ്യം വച്ചിരിക്കുന്നത്.


34 വര്‍ഷത്തിനിടയില്‍ പലതവണ ആപ്പിള്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
ആദ്യം മകിന്റോഷ് പേഴ്സണല്‍ കംമ്പ്യൂട്ടര്‍ ‍
1984 ല്‍ മൌസും ഗ്രാഫിക്സുമുള്ള ഒരു ഉപകരണം
2001 ല്‍ ഐപോഡ് കുടാതെ ഐട്യൂണ്‍സ് എന്ന ഓണ്‍ലൈന്‍ വിപണിയും തുറന്നു ഈ വിപണിയില്‍ ഇപ്പോള്‍ 10 കോടി ക്രെഡിറ്റ് കാര്ഡുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ഇതിനുശേഷം 2007 ആപ്പിള്‍ ഐഫോണ്‍, സ്മാര്‍ട്ട് ഫോണിന്‍റെ സാധ്യതകളും മറ്റും ഇതുവഴി തുറന്ന് കാട്ടി വീണ്ടും ആപ്പിള്‍ തരംഗം സൃഷ്ടിച്ചു.
ഇപ്പോള്‍, ഐപാഡ്
കഴിഞ്ഞ ജനുവരി 27 ന് ഫ്രാന്‍സിസ്കോയില്‍ വെച്ച് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് അവതരിപ്പിച്ച ഐപാഡ് എന്ന ടാബ്ലറ്റ് കമ്പ്യൂട്ടര്‍ മാര്ച്ച് മാസം മുതല്‍ വിദേശവിപണിരളില്‍ ലഭ്യമായിത്തുടങ്ങും.

ഐപാഡ് യഥാര്ത്ഥത്തില്‍
25 സെ.മി നീളം
680 ഗ്രാം ഭാരം
അര ഇഞ്ച് കട്ടി എന്നിവയാണ്

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറം നല്ലൊരു തരംഗമായി മാറാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. കുടാതെ അനുനിമിഷം വളര്ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്തില്‍ പത്ര മാദ്ധ്യമങ്ങള്‍ക്കും, ടെലിക്കോം രംഗം എന്നിവയ്ക്ക് പുതിയ ചലനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
0 അഭിപ്രായ(ങ്ങള്‍)

Sharing is caring. Share this article now!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ