ഗൂഗിളിന്‍റെ അഴിച്ചുപണി ഇന്ത്യാക്കാര്‍ക്കുവേണ്ടി
ഇന്ത്യന്‍ വിപണിയ്ക്കായി ഗൂഗിള്‍ അഴിച്ചുപണിയുന്നു. വിലകുറയ്ക്കാനായി ചില ഓപ്ഷനുകള്‍ ഒഴിവാക്കി 'നെക്‌സസ് വണ്‍ മിനി' ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക.
മിനി ഫോണിന്റെ വിലയുടെ കാര്യം പുറത്തുവിട്ടിട്ടില്ല എന്നാല്‍ ഇന്ത്യയിലെത്തും എന്നകാര്യം ഗൂഗിള്‍ ഇന്ത്യ തലവന്‍ ശൈലേഷ് റാവു സ്ഥിരീകിരിച്ചു. സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഗുഗിളിന്റെയും ലക്ഷ്യം
എന്നാല്‍, ഇപ്പോള്‍ 3ജി മാത്രമല്ല വൈമാക്‌സ് സേവനം പോലും ഇന്ത്യയില്‍ ലഭ്യമായിരിക്കുന്ന സമയത്താണ് ഗൂഗിളിന്റെ ഫോണ്‍ ഇവിടെയെത്തുന്നത്.
ഇന്ത്യന്‍ വിപണിയുടെ തന്ത്രം മനസ്സിലാക്കി വിലകുറച്ച് നെക്‌സസ് വണ്‍ ഇവിടെയിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.
ഏത് കണക്ഷനും നെക്‌സസ് വണില്‍ ഉപയോഗിക്കാന്‍ കഴിയും.
കുറഞ്ഞവിലയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത ചാറ്റ് ഫോണുകളും സ്മാര്‍ട്ട് ഫോണുകളും വിപണിയിലെത്തുന്ന സമയത്താണ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന നെക്‌സസ് വണ്ണും ഒരു കൈ പയറ്റാന്‍ ഇന്ത്യയിലെത്തുന്നത്.
Sharing is caring. Share this article now!
0 അഭിപ്രായ(ങ്ങള്‍):