ഇന്ത്യന്‍ 'യന്ത്രപ്പറവ'



ഒന്നര കിലോഗ്രാം ഭാരമുള്ള ഭീമാകാരനായ ഒരു തുമ്പിയെപ്പോലെയാണത് പറന്നു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിക്കും. കൃത്യമായ വിവരങ്ങളും വീഡിയോ ഫൂട്ടേജും അയ്ക്കും. ഭീകരകേന്ദ്രങ്ങളെക്കുറിച്ചും, ഭീകാരാക്രമണം നടക്കുന്ന സ്ഥലത്തെ ശത്രുപക്ഷത്തിന്റെ നീക്കങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ വിവരങ്ങള്‍ നല്‍കും. ആഷിഷ് ഭട്ട് എന്ന 26-കാരന്‍ രൂപം നല്‍കിയ 'യന്ത്രപ്പറവ' മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍ ഏറെയാണ്. ലോകത്തെ ഏറ്റവും ചെറുതും ഭാരംകുറഞ്ഞതുമായ 'ആളില്ലാ ആകാശവാഹനം' (UAV) ആണ് 'നേത്ര' എന്ന് പേരിട്ടിട്ടുള്ള ഈ യന്ത്രപ്പറവ.

മുംബൈ കേന്ദ്രമായുള്ള 'ഐഡിയഫോര്‍ജ് ടെക്‌നോളജി'യെന്ന കമ്പനിയുടെ സ്ഥാപകരിലൊരാളാണ് ആഷിഷ് ഭട്ട്. പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)യുടെ സഹകരണത്തോടെയാണ്, ഐഡിയഫോര്‍ജ് 'നേത്ര' (NETRA) യ്ക്ക് രൂപം നല്‍കിയത്. ഭീകരപ്രവര്‍ത്തനം നേരിടാന്‍ മാത്രമല്ല, അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനും ക്രമസമാധാനപാലനത്തിനും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യോമഫോട്ടോഗ്രാഫിക്കുമൊക്കെ ഈ യന്ത്രപ്പറവയെ സമര്‍ഥമായി ഉപയോഗിക്കാനാവും.


ബാറ്ററിലിയിലാണ് നേത്ര പ്രവര്‍ത്തിക്കുക. നിലവില്‍ ഒരു പ്രാവശ്യം ബാറ്ററി ചാര്‍ജ് ചെയ്താല്‍ വാഹനത്തിന് അരമണിക്കൂര്‍ പ്രവര്‍ത്തിക്കാനാവും. പകല്‍ നേരങ്ങളില്‍ ഉപയോഗിക്കാന്‍ ഉന്നത റസല്യൂഷനിലുള്ള ക്യാമറയും രാത്രിസമയങ്ങളെ ഉദ്ദേശിച്ച് തെര്‍മല്‍ ക്യാമറയും നേത്രയിലുണ്ട്. ശരിക്കുമൊരു 'ആകാശനേത്ര'മായിത്തന്നെ പ്രവര്‍ത്തിക്കാന്‍ ഇതിനാകുമെന്ന് സാരം.

ഉന്നത വേഗത്തിലുള്ള നാല് പ്രൊപ്പല്ലറുകളാണ് നേത്രയിലുള്ളത്. കുത്തനെ പറന്നുയന്ന് നിരീക്ഷണം നടത്താന്‍ ഈ സംവിധാനം സഹായിക്കും. ഇടുങ്ങിയ പ്രദേശത്തും, മറ്റ് നിരീക്ഷണ സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്തിടത്തും ഉപയോഗിക്കാന്‍ അനുയോജ്യമാണിത്. ഒന്നര കിലോമീറ്ററാണ് നേത്രയുടെ നിരീക്ഷണ പരിധി. ജി.പി.എസ്., ഗൈറോ, മാഗ്നെറ്റോമീറ്ററുകള്‍, ആക്‌സലെറോമീറ്ററുകള്‍ ഓള്‍ട്ടിറ്റിയൂഡ് സെന്‍സറുകള്‍ എന്നിവയില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേത്രയിലെ സ്മാര്‍ട്ട് ഓട്ടോ-പൈലറ്റ് കണ്‍ട്രോളര്‍ക്ക് കഴിയും. ഏതാണ്ട് 20 ലക്ഷം രൂപയാണ് നേത്രയുടെ ചെലവ്. (കടപ്പാട്: ഐഡിയഫോര്‍ജ് ടെക്‌നോളജീസ്).









0 അഭിപ്രായ(ങ്ങള്‍)

കീബോര്‍ഡില്‍ ഇനി സി.പിയുവും

ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നതിനെക്കാള്‍ ചിന്തയാണ് ഇത് എവിടെയെങ്കിലും ഭദ്രമായി വയ്ക്കു എന്നുള്ളത് എന്നാല്‍ ഇനി അതിനെക്കുറിച്ച് ചിന്ത വേണ്ട. വിപണിയില്‍ പുതുതായി എത്തിയിരിക്കുന്ന ഈ പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ സി.പി.യു. കീ ബോര്‍ഡിനുള്ളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. സി.പി.യു മാത്രമല്ല, കീ ബോര്‍ഡിനു പിന്നിലായി യു.എസ്.ബി, ലാന്‍ പോര്‍ട്ട് , പ്രിന്റര്‍ പോര്‍ട്ട്, മൗസ് പോര്‍ട്ട് എന്നിവ റെഡിയാണ്. കൂട്ടത്തില്‍ റിമൂവബിള്‍ എച്ച്.ഡി.ഡി.യുമുണ്ട്. കീ ബോര്‍ഡിന് രണ്ടുവശത്തുമായി ചെറിയ സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. എല്ലാം കീ ബോര്‍ഡില്‍ത്തന്നെ. ഓള്‍-ഇന്‍ വണ്‍ ആയ ഈ കമ്പ്യൂട്ടര്‍ സീറോ ഫൂട്ട് പ്രിന്റ് പി.സി. എന്നാണ് അറിയപ്പെടുന്നത്.

                
മോണിറ്ററും കീബോര്‍ഡും മാത്രമുള്ള പി.സി. ഇന്റല്‍ കോര്‍ റ്റു ക്വാര്‍ഡ് സി.പി.യു. ആയതുകൊണ്ടുതന്നെ ഉയര്‍ന്ന പെര്‍ഫോമന്‍സും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. 4GBDDR2/667MHz റാമാണ് മെമ്മറി. സ്ഥലലാഭം, 50 ശതമാനം ഊര്‍ജലാഭം, കുറഞ്ഞ മെയിന്റനന്‍സ് ചെലവ്, സര്‍വീസ് ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനും എളുപ്പം തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകളായി കമ്പനി പറയുന്നത്. എന്നാല്‍ എത്ര വിലയ്ക്കാണ് ഇത് ലഭ്യമാകുന്നത് എന്ന് അറിയാറായിട്ടില്ല.

                  
ടച്ച് സ്‌ക്രീന്‍ മൊബൈല്‍ പോലെ കീ ബോര്‍ഡും സി.പി.യു.വുമെല്ലാം മോണിറ്ററില്‍ത്തന്നെ ഒതുങ്ങുന്ന കാഴ്ച കാണാനും അധികം കാലതാമസം നേരിടില്ല.

മാതൃഭൂമിയിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്
0 അഭിപ്രായ(ങ്ങള്‍)

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍


 











          മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടുമിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്.

                 
കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല.

                 
കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്‌സ്പീക്കര്‍ വെച്ച് സംസാരിക്കുക.

                     
ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള്‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര്‍ന്നേക്കാം.

                   
കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പലേടത്തും വിലക്കുകളുണ്ട്. ഫ്രാന്‍സില്‍ ഇതിന് നിയമവുമുണ്ട്. കാനഡയിലാകട്ടെ, കുട്ടികള്‍ക്കും കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കുമായി റേഡിയേഷന്‍ കുറഞ്ഞ പ്രത്യേകമൊബൈല്‍ ഫോണുകള്‍ തന്നെ മാര്‍ക്കറ്റിലുണ്ട്.

                     
വയര്‍ഹെഡ്‌ഫോണുകള്‍ കൂടുതല്‍ നേരം വെച്ചു കൊണ്ടിരിക്കരുത്. വയര്‍ ഹെഡ്‌ഫോണുകള്‍ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്‍ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ താരതമ്യേന ഭേദമാണ്.

                 
ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈല്‍ കൈയിലെടുത്തു പിടിച്ചുകൊണ്ടേ സംസാരിക്കാവൂ. സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷനുകളുണ്ടാവും. ഇത് ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.

                
ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയ കുടുസ്സുകളിലുമൊക്കെയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. വാഹനങ്ങള്‍ തുടങ്ങിയ ലോഹമുറികളില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ കണക്ഷന്‍ നിലനിര്‍ത്താന്‍ വളരെയധികം ഊര്‍ജം വിനിയോഗിക്കേണ്ടിവരും. ട്രെയിനില്‍ വെച്ച് കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിച്ചാല്‍ അമിതറേഡിയേഷനുണ്ടാവുകയും ചിലപ്പോള്‍ ഉപകരണത്തിനു തന്നെ കേടുപാടുകളുണ്ടാവുകയും ചെയ്യാം.

                 
ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈല്‍ ഉപയോഗിക്കരുത്.

                   
ഫോണ്‍ ഏതു പോക്കറ്റിലിടണം എന്നത് വലിയ പ്രശ്‌നമാണ്. കൈയില്‍ത്തന്നെ പിടിക്കുന്നതാണ് നല്ലത്. ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയഭാഗത്ത് റേഡിയേഷനടിക്കാം. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍, ഷര്‍ട്ടിന്റെ പോക്കറ്റിലിടരുതെന്ന് പ്രത്യേകം നിര്‍ദേശിക്കാറുണ്ട്.

                    
പാന്റ്‌സിന്റെ പോക്കറ്റിലിടാമെന്നു കരുതിയാലോ! പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചില ഗവേഷകര്‍ പറയുന്നു. ബീജസംഖ്യ 30 ശതമാനം വരെ കുറയാന്‍ ഇതു കാരണമാകാമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ വെച്ച് ഹെഡ്‌ഫോണിലൂടെ സംസാരിക്കുന്നത് തീര്‍ത്തും അപകടമാണ്. ശരീരത്തിന്റെ കീഴ്ഭാഗങ്ങളാണ് മുകള്‍ ഭാഗങ്ങളേക്കാള്‍കൂടുതലായി റേഡിയേഷനുകളെ ആഗിരണം ചെയ്യുന്നതത്രെ. പ്രത്യേക മൊബൈല്‍ പൗച്ചിലിട്ട് കൈയില്‍ പിടിക്കുന്നതു തന്നെ നല്ലത്. സ്ത്രീകളില്‍ ഭൂരിപക്ഷവും പേഴ്‌സിലോ പൗച്ചിലോ ആണ് മൊബൈല്‍ വെക്കുന്നത്. അതുതന്നെ നല്ലരീതി.
                  
ഫോണ്‍ കണക്റ്റു ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. കണക്റ്റു ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

                
നല്ലതുപോലെ സിഗ്നലുള്ളിടത്തു നിന്നു മാത്രം മൊബൈല്‍ ഉപയോഗിക്കുക. ദുര്‍ബലസിഗ്നലുകളുള്ളിടത്തു നിന്നു വിളിക്കുമ്പോള്‍ വളരെക്കൂടുതല്‍ റേഡിയേഷനുണ്ടാകും.

                     
ബാറ്ററിചാര്‍ജ് കുറവായിരിക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫോണ്‍ എപ്പോഴും ചാര്‍ജ് ചെയ്തിരിക്കാന്‍ ശ്രദ്ധിക്കുക.

                     
സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (എസ്.എ.ആര്‍) ഏറ്റവും കുറഞ്ഞ ഫോണ്‍ വാങ്ങുക. ഫോണിനൊപ്പമുള്ള ഇന്‍സ്ട്രക്്ഷന്‍ മാനുവലില്‍ എസ്എആര്‍ എത്രയെന്ന് പറയാറുണ്ട്. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വന്‍സി എനര്‍ജി എത്രയാണെന്നുള്ള സൂചകമാണ് എസ്എആര്‍. ഇത് കുറയുന്നതനുസരിച്ച് റേഡിയേഷന്‍ കുറയും.


ബിജു സി.പി. എഴുതിയ മാതൃഭൂമിയുടെ ആരോഗ്യമാസികയില്‍ നിന്ന്
0 അഭിപ്രായ(ങ്ങള്‍)

പുതിയ പരീക്ഷണവുമായി ഗൂഗിള്‍ സെര്‍ച്ച് ടി.വി.യിലേക്കും!


                   വെബ്ബ് സെര്‍ച്ചിന്റെയും ടെലിവിഷന്‍ മാധ്യമത്തിന്റെയും തലക്കുറി ഒരേസമയം മറ്റിമറിക്കാന്‍ പോന്ന ഒരു സങ്കേതം ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ചിറകിന്നടിയില്‍ ഒരുങ്ങുന്നതായി സൂചന.
                  ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാക്കാന്‍ കഴിയുന്ന പുതിയ സങ്കേതമാണ് ഗൂഗിള്‍ പരീക്ഷിക്കുന്നതെന്ന്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

                     'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ചാണ് പുതിയ ടെലിവിഷന്‍ പ്രോഗ്രാമിങ് സെര്‍ച്ച് ഗൂഗിള്‍ ടെസ്റ്റ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

                     ഇന്റര്‍നെറ്റ് ഉള്ളടക്കം ടെലിവിഷനുമായി സമ്മേളിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നീക്കം.

                                 യൂടൂബ് വീഡിയോകള്‍ പോലുള്ളവ സെര്‍ച്ച് ചെയ്തു ടെലിവിഷനില്‍ കാണാമെന്നു വരുന്നത് വിപ്ലവകരമായ മുന്നേറ്റമായിരിക്കും. ടെലിവിഷന്‍ എന്നത് ചാനലുകള്‍ തയ്യാറാക്കുന്ന പ്രോഗ്രാമുകള്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നായിരിക്കില്ല ഭാവിയില്‍ എന്ന് ചുരുക്കം.

                           ഗൂഗിളിന്റെ സോഫ്ട്‌വേര്‍ അടങ്ങിയ ടിവി സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെയാണ് ടെലിവിഷന്‍ സെര്‍ച്ച് സാധ്യമാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗൂഗിള്‍ വികസിപ്പിച്ചിട്ടുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണോ സെറ്റപ്പ് ബോക്‌സിലുള്ളതെന്ന് വ്യക്തമല്ല. വളരെ പരിമിതമായ തോതിലുള്ള ടെസ്റ്റിങാണ് ഇപ്പോള്‍ ഗൂഗിള്‍ നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പക്ഷേ, റിപ്പോര്‍ട്ടിലില്ല.

                             ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെക്കാന്‍ ഗൂഗിള്‍ നടത്തുന്ന ആദ്യ ശ്രമമല്ലിത്. 2008 ല്‍ ടെലിവിഷനുകള്‍ക്കായി ഗൂഗിള്‍ ആഡ്‌വേഡ്‌സ് (Google AdWords) ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. പക്ഷേ, ആ പദ്ധതി വേണ്ടത്ര വിജയിച്ചില്ല. എന്നാല്‍, ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാകുകയെന്നത് തികച്ചും പുതുമയേറിയ നീക്കമാണ്. 


മാതൃഭൂമി പത്രത്തിലുള്ള വാത്തയെ അദിഷ്ടിതമായി തയ്യാറാക്കിയത്
0 അഭിപ്രായ(ങ്ങള്‍)

ലാപ്‌ടോപ്പ്‌ ഇനി ഇങ്ങനെയും

             തന്‍റെ കുഞ്ഞിനെ നോക്കുന്നതുപോലെയാണ്  ലാപ്ടോപ്പുള്ള വ്യക്തികള്‍ ലാപ്ടോപ് കൊണ്ടുനടക്കുന്നത്  തീര്ച്ചയായും ഇതൊന്നു ചുരുട്ടിവെക്കാന്കഴിഞ്ഞിരുന്നെങ്കില് എന്ന് ആരും ആഗ്രഹിച്ചുപോകും. ഇനി നിങ്ങളുടെ ഈ ആഗ്രഹത്തിന് അവസനമായി എന്നുകരുതിക്കോളു ഇനി ഡെസ്ക്ടോപ്പം ലാപ്ടോപ്പും നോട്ടുബുക്കുമെല്ലാം ഇനി റോള്ടോപ്പിന് വഴിമാറേണ്ടിവരും. ഇപ്പോള്ഇതൊരു സങ്കല്പം മാത്രമാണെങ്കിലും ഇതേക്കുറിച്ചുള്ള രൂപരേഖകളും മോഡലുകളും തയ്യാറായിക്കഴിഞ്ഞു.


നമുക്ക് നമ്മുടെ ചാര്ട്ട്പേപ്പര്അല്ലെങ്കില്ഒരു പായ ചുരുട്ടിയെടുക്കുന്നതുപോലെ കമ്പ്യൂട്ടറിനെ ചുരുട്ടിയെടുത്ത് ഒരു ത്രീഫോള്ഡ് കുടപോലെ കൊണ്ടുനടക്കാന്പറ്റാവുന്ന രീതിയിലാക്കിയ കമ്പ്യൂട്ടറിനെയാണ് റോള്ടോപ്പ് എന്ന് പറയുന്നത്.



              ഉയര്ന്ന വേഗവും ക്ലാരിറ്റിയും രണ്ടു സൈഡില്നിന്നും വ്യക്തമായി കാണാവുന്നതുമായ OLED (Organic Light Emiting Diode) സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്മിക്കുന്ന ഇതിന്റെ സ്ക്രീനാണ് ചുരുട്ടാന്പറ്റുന്നത്. നിവര്ത്തിയാല്ഒരു 17 ഇഞ്ച് സ്ക്രീന്വലിപ്പത്തിലാവുന്ന ഇതിനെ നടുവില്മടക്കിയാല്താഴെഭാഗം കീബോര്ഡും മുകള്ഭാഗം സ്ക്രീനുമായും ഉപയോഗിക്കാം. പൂര്ണമായും ടച്ച് സ്ക്രീന്സംവിധാനത്തിലുള്ള ഇതിനെ വേണമെങ്കില്നിവര്ത്തി ഫുള്സ്ക്രീന്രീതിയിലുമാക്കാം. ടച്ച് സ്ക്രീന്പെന്ഉപയോഗിച്ച് സ്ക്രീനില്ഒരു ചാര്ട്ട്പേപ്പറിലെന്നപോലെ വരയ്ക്കാനും കഴിയും.


               കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാന ഭാഗമായ സി.പി.യു. ഒരു പൈപ്പ് ആകൃതിയിലാണ് ഡിസൈന്ചെയ്തിരിക്കുന്നത്. ഒരു കേബിള്മുഖേനയാണ് സി.പി.യു.വും സ്ക്രീനും തമ്മില്കണക്ട് ചെയ്യുന്നത്. സാധാരണ കമ്പ്യൂട്ടറിനുള്ള എല്ലാ ഭാഗങ്ങളും സി.പി.യു.വിന് ഉള്ളിലുണ്ട്. ചുരുട്ടാന്പറ്റുന്ന സ്ക്രീന് സി.പി.യു.വിന് ചുറ്റും ഒരു പൈപ്പിനെ ചുറ്റുന്നതുപോലെ ചുറ്റി കുറച്ചുകൂടി വലിയൊരു പൈപ്പ് മാതൃകയിലുള്ള ബാഗിലാക്കിയാല്നമുക്ക് ഒരു വാനിറ്റി ബാഗോ അല്ലെങ്കില്ത്രീഫോള്ഡ് കുടയോ കൊണ്ടുപോവുന്നതുപോലെ ഇതും കൊണ്ടുപോവാം.

                     ഓര്ക്കിന്ഡിസൈന്എന്ന ഡെന്മാര്ക്ക് കമ്പനിയും സോണി കോര്പ്പറേഷനും ചേര്ന്നാണ് ഡ്രീം മോഡല്വിപണിയിലെത്തിക്കുന്നത് കമ്പ്യൂട്ടര് പ്രേമികള്ഏറെ പ്രതീക്ഷയോടെയാണ് റോള്ടോപ്പിന്റെ വരവിനെ നോക്കുന്നത്.

(മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)

0 അഭിപ്രായ(ങ്ങള്‍)

ഗൂഗിളിന്‍റെ അഴിച്ചുപണി ഇന്ത്യാക്കാര്‍ക്കുവേണ്ടി



ഇന്ത്യന്‍ വിപണിയ്ക്കായി ഗൂഗിള്‍ അഴിച്ചുപണിയുന്നു. വിലകുറയ്ക്കാനായി ചില ഓപ്ഷനുകള്‍ ഒഴിവാക്കി 'നെക്‌സസ് വണ്‍ മിനി' ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക.

മിനി ഫോണിന്റെ വിലയുടെ കാര്യം പുറത്തുവിട്ടിട്ടില്ല എന്നാല്‍ ഇന്ത്യയിലെത്തും എന്നകാര്യം ഗൂഗിള്‍ ഇന്ത്യ തലവന്‍ ശൈലേഷ് റാവു സ്ഥിരീകിരിച്ചു. സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഗുഗിളിന്റെയും ലക്ഷ്യം

എന്നാല്‍, ഇപ്പോള്‍ 3ജി മാത്രമല്ല വൈമാക്‌സ് സേവനം പോലും ഇന്ത്യയില്‍ ലഭ്യമായിരിക്കുന്ന സമയത്താണ് ഗൂഗിളിന്റെ ഫോണ്‍ ഇവിടെയെത്തുന്നത്.

ഇന്ത്യന്‍ വിപണിയുടെ തന്ത്രം മനസ്സിലാക്കി വിലകുറച്ച് നെക്‌സസ് വണ്‍ ഇവിടെയിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.

ഏത് കണക്ഷനും നെക്‌സസ് വണില്‍ ഉപയോഗിക്കാന്‍ കഴിയും.

കുറഞ്ഞവിലയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത ചാറ്റ് ഫോണുകളും സ്മാര്‍ട്ട് ഫോണുകളും വിപണിയിലെത്തുന്ന സമയത്താണ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന നെക്‌സസ് വണ്ണും ഒരു കൈ പയറ്റാന്‍ ഇന്ത്യയിലെത്തുന്നത്. 0 അഭിപ്രായ(ങ്ങള്‍)

അറിഞ്ഞില്ലേ....

ഇനി ചന്ദ്രനിലേക്കു പോകാന്‍ തയ്യാറായിക്കൊള്ളുക 


















ÕÞ×ß¹í¿Y: ºdwÏÞX ²KßæÜ ÈÞØÏáæ¿ ùÁÞV ºdwÈßW ÙßÎÉÞ{ßµZ ആണ് ഇപ്പോഴത്തെ പുതിയ കണ്ടെത്തല്‍.
ÎEáÈßùE ÈÞWÉÄßÜÇßµ¢ ÕßUÜáµ{ÞÃí ºdwæa ©ÉøßÄÜJßW µæIJßÏത് എന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ വിശദീകരിച്ചത്.
കൂടാതെ øIáÎáÄW 15 µßçÜÞÎàxV Õæø ÕcÞØÎáU ÕßUÜáµ{ßW µáùEÄí 600 ÆÖÜf¢ æÎd¿ßµí ¿Y °ØáæIKí µøáÄáKÄÞÏᢠ§Äí ºÞdw ÉøcçÕfÃB{áæ¿ dÖçiÏÎÞÏ ÕÝßJßøßÕÞæÃKᢠÈÞØÏßæÜ ÖÞØídļí¾V ÉùEá.

0 അഭിപ്രായ(ങ്ങള്‍)