ചെഗുവേര




ചെഗുവേര

1928 ജൂണ് 14 ന് ആര്ജന്റീനയിലെ റൊസാരിയോയിലാണ് ഏണസ്റ്റോ ജനിച്ചത്. ഇടത്തരം കുടുംബമായിരുന്നു ഏണസ്റ്റോയുടെത്. സീലിയ ദേ ല സെര്നയുടെ ആദ്യത്തെ കുട്ടിയായിരുന്നു അദ്ദേഹം ചെറുപ്പത്തിലെ ആസ്തമ രോഗിയായിരുന്നു, ഏതാണ്ട് 9 വയസ്സാകുന്നതുവരെ ആസ്മകാരണം സ്കുളില് പോകുവാന് പോലും കഴിഞ്ഞിരുന്നില്ല തന്റെ എല്ലാകാര്യത്തിലും വ്യക്തമായ ധാരണയുണ്ടായിരുന്നു ഏണസ്റ്റോയ്ക്ക് തന്റെ ആഗ്രഹങ്ങളിലൊന്നായ എന്‍ജിനിയറിങ്ങ് പഠനം എന്നതില് മാറ്റം വരുത്തുകയും ഏണസ്റ്റോ ബ്യൂണോസ് അയേഴ്സ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല് സ്കൂളില് പ്രവേശിച്ച് പഠിക്കുകയും അതോടൊപ്പം നിരവധി പാര്‍ട്ട് ടൈം ജോലികളും ചെയ്തിരുന്നു. കൂടാതെ സഞ്ചാര പ്രിയാനയിരുന്ന ഏണസ്റ്റോ 1950 ല് അര്‍ജന്‍റീനയില് നിന്ന് വടക്കോട്ട് 4,500 ഓളം കിലോമീറ്റര് യാത്ര നടത്തുകയും ചെയ്തു.
1951 52 കാലഘട്ടത്തില് അദ്ദേഹം തന്‍റെ സുഹൃത്തുമായി വടക്കേ അമേരിക്കയിലേക്ക് ഒരു യാത്രാപദ്ധതിയിടുകയും കുടുംബത്തോട് യാത്ര പറഞ്ഞ് അവര് ഡിസംബറില് കോര്‍ദോയില് നിന്നും യാത്ര തുടങ്ങുകയും ചെയ്തു. ഈ യാത്രയ്ക്കിടയിലും ഏണസ്റ്റോ എഴുതുവാനും വായിക്കുവാനും സമയം കണ്ടെത്തിയിരുന്നു. ഈ യാത്രയിലെ സാഹസിക അനുഭവങ്ങള് യാത്രാക്കുറിപ്പുകള് എന്ന പേരില് പ്രസിദ്ധീകരിച്ചു.
1953 കളോടെ ഏണസ്റ്റോ ഡോക്ടറായി ബിരുദം നേടുകയും ചെയ്തു. അധികനാള് കഴിയുന്നതിനു മുന്‍പുതന്നെ അദ്ദേഹം വീണ്ടും യാത്രാ പദ്ധതി തയ്യാറാക്കുകയും ചെയ്തു. ഇപ്രാവശ്യം ബൊളിവിയ, പെറു,ഇക്വഡോര്, പനാമ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല എന്നീ ലാറ്റിനമേരിക്കന് രാജ്യങ്ങളാകെ ചുറ്റിക്കറങ്ങി. ഈ യാത്രയിലാണ് ഗ്വാട്ടിമാലയില് വച്ച് അദ്ദേഹം യുവ ക്യൂബന് വിപ്ലവകാരിയായ അന്‍റോണിയോ ലോപ്പസുമായി പരിചയപ്പെടുകയും ബൊളിവിയല് അദ്ദേഹം ബൊളിവിയന് വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു. ഈ യാത്ര അനുഭവങ്ങള് വീണ്ടും യാത്ര എന്ന പുസ്തകരൂപത്തില് പ്രസിദ്ധീകരിച്ചു.
1954 ല് ഏണസ്റ്റോ ഗ്വാട്ടിമായാലായിരുന്നപ്പോള് അവിടുത്തെ ജനാധിപത്യസര്‍ക്കാരിനെ അമേരിക്കന് പിന്‍തുണയോടെ പട്ടാളം അട്ടിമറിച്ചതോടെ ഏണസ്റ്റോ അവിടെ നിന്നും മെക്സിക്കോയിലേക്ക് രക്ഷപ്പെടുകയും മെക്സിക്കോയില് വച്ച് അദ്ദേഹം പെറു സ്വദേശിനിയായ ഹില്ഡ ഗാഡിയെ വിവാഹം കഴിച്ചു. അവരില് ഒരു മകള് (ഹില്‍ഡിത്ത) പിറക്കുകയും ചെയ്തു.
1955 58 ഫിദല് കാസ്ട്രോയുടെ പരിചയപ്പെടുകയും ക്യൂബയിലെ സ്വേച്ഛധിപത്യ സര്‍ക്കാരിനെതിരെ ഗറില്ലായുദ്ധം നടത്താന് സംഘടിച്ച സംഘത്തില് അംഗമാകുകയും ചെയ്തു. ക്യൂബക്കാര് അദ്ദേഹത്തെ ചെ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
1956 ല് ആ സംഘത്തിന്‍റെ ഡോക്ടക് എന്ന നിലയില് അദ്ദേഹം ഗാന്മ നൗകയില് ക്യൂബയിലേക്ക് പുറപ്പെടുകയും ചെയ്തു. 1959 ഫെബ്രുവരിയില് ക്യൂബന് വിമോചനത്തിനായി വഹിച്ച പങ്ക് കണക്കിലെടുത്ത് ക്യൂബന് പൗരനായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അലീദ മാര്‍ച്ചിനെ വിവാഹം കഴിക്കുകയും അവരില് നാല് കുട്ടികളും ഉണ്ട്. ഒക്ടോബറിലെ കാര്‍ഷിക പരിഷ്കരണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വ്യവസായ വകുപ്പ് തലവനായി അദ്ദേഹം നിയമിക്കപ്പെടുകയും ചെയ്തു. ഇതിനു ശേഷം നവംബറില് ദേശിയ ബാങ്കിന്‍റെ പ്രസിഡന്‍റാകുകയും അവിടെ അദ്ദേഹം പുതിയ ബാങ്ക് നോട്ടുകളില് അലക്ഷ്യമായി ചെ എന്ന് ഒപ്പിടുകയും ചെയ്തു.
1960 61 വിപ്ലവത്തിന്‍റെ പ്രതിനിധിയായി ചെ സോവിയറ്റ് യൂണിയന്, ജര്‍മ്മന്, ചെക്കോസ്ലോവാക്യ, ചൈന എന്നീ രാജ്യങ്ങള് സന്ദര്‍ശിക്കുകയും പ്രധാന വ്യാപാരകരാറുകള് ഒപ്പിടുകയും ചെയ്തു. കുടാതെ 1961 ല് വ്യവസായ വകുപ്പിന്‍റെ മന്ത്രിയായി നിയമിതനാകുകയും അമേരിക്കയില് രാഷ്ട്രങ്ങളുടെ സംഘടനാ സമ്മേളനത്തില് ക്യൂബന് പ്രതിനിധിയായി പങ്കെടുക്കുകയും അമേരിക്കന് പ്രസിഡന്‍റ് കെന്നഡിയുടെ പുരോഗതിക്കായുള്ള സഖ്യത്തെ നിരാകരിച്ചു സംസാരിക്കുകയും ചെയ്തു.
ക്യൂബന് വിപ്ലവസംഘടനയുടെ ദേശിയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെ രണ്ടാം പ്രാവശ്യം സോവിയറ്റ് യൂണിയന് സന്ദര്‍ശിക്കുകയും ചെയ്തു. ആഫ്രിക്കയിലേയ്ക്ക് 1964 ല് ഒരു യാത്ര പുറപ്പെടും മുന്‍പായി ഡിസംബറില് ചെ യു എന് പൊതുസഭയില് പ്രസംഗിക്കുകയും ചെയ്തു.
1965 പാട്രിസ് ലുമുംബ സ്ഖാപിച്ച വിമോചന പ്രസ്ഥാനത്തിന് സഹായം നല്‍കാന് ഒരു അന്താരാഷ്ട്ര സംഘത്തെയും നയിച്ച് ചെ കോംഗോവിലേക്ക് പോയി. ചെ എവിടെയാണെന്നതിനെ സംബന്ധിച്ച് ഊഹാപോഹങ്ങള് പടര്‍ന്നതിനെ തുടര്‍ന്ന് പുതുതായി രൂപികരിക്കപ്പെട്ട ക്യൂബന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയില് ചെ യുടെ വിടവാങ്ങല് കത്ത് കാസ്ട്രോവായിക്കുന്നു. ഡിസംബറിലേക്ക് ഒരു സംഘത്തെയും കൂട്ടി പുതിയ ദൗത്യവുമായി പോകാനുള്ള സജ്ജീകരണത്തിനായി ചെ രഹസ്യമായി ക്യൂബയില് മടങ്ങിയെത്തുന്നു. 1966 നവംബറില് ചെ രഹസ്യമായി ബൊളിവിയയിലെത്തുന്നു. 1967 ഏപ്രിലില് ചെ യുടെ ട്രൈകോണ്ടിനന്‍റലിനുള്ള സന്ദേശം പ്രസിദ്ധീകരിക്കുന്നു. അതില് നിരവധി വിയറ്റ്നാമുകള് സൃഷ്ടിക്കാനുള്ള ആഹ്വാനം നടത്തുന്നു. അതേ മാസം തന്നെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഗറില്ലാ സംഘം പ്രധാന വിപ്ലവസംഘത്തില് നിന്നും വേറിട്ട് പോകുകയും ഒക്ടോബര് 8 ന് അവശേഷിച്ച ഗറില്ലാകളും ആക്രമിക്കപ്പെടുകയും ചെയ്ക്ക് മുറിവേല്ക്കുകയും ചെ പിടിക്കപ്പെടുകയും ചെയ്യുന്നു. അടുത്ത ദിവസം വാഷിങ്ങ്ടണില് നിന്നുള്ള നിര്‍ദ്ദേശാനുസരണം ബൊളിവിയന് സൈന്യം അദ്ദേഹത്തെ വധിച്ചു. മറ്റ് നിരവധി ഗറില്ലാ പോരാളികള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ ശവശരീരവും പ്രത്യേക അടയാളമെന്നും വയ്ക്കാതെ അവര് കുഴിച്ചു മൂടി ഒക്ടോബര് 8 ന് ക്യൂബയില് ധിരോധാത്തരായ ഗറില്ലകളുടെ ദിനമായി ആചരിക്കപ്പെടുന്നു.
1997 ബൊളിവിയയില് ഒരിടത്തു നിന്ന് ചെ യുടെ ഭൗതികാവശിഷ്ടങ്ങള് കണ്ടെത്തുന്നു. ആ ഭൗതികാവശിഷ്ടങ്ങള് ക്യൂബയിലേക്ക് കൊണ്ട് വന്ന് സാന്താക്ലാരയിലെ സ്മാരകത്തില് സൂക്ഷിക്കുന്നു.

(എല്ലാ ഭാഗവും പൂര്‍ണ്ണമായും ഉള്‍പ്പെടുത്തുവാന് സാധിച്ചിട്ടില്ല
തുടര്‍ന്നും വിശദമായ ചെ യുടെ ജീവിതത്തിലെ ഭാഗങ്ങള് ഇതില് പ്രതീക്ഷിക്കാം) 1 അഭിപ്രായ(ങ്ങള്‍)

Sharing is caring. Share this article now!

1 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ